ടൊറണ്ടോ-കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
രോഗ ലക്ഷണങ്ങള്‍ കാണിച്ച സോഫിയെ ഐസൊലേഷന്‍ വാര്ഡിലാക്കിയിരിക്കയാണ്. പ്രധാനമന്ത്രിയുടെ ആരോഗ്യ നില ഭദ്രമാണെന്നും 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിലാണെന്നും വക്താവ് ട്വിറ്ററില്‍ അറിയിച്ചു.






