Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആധാർ പദ്ധതി അവതാളത്തിലേക്ക്, സ്വകാര്യത മൗലികാവകാശമാണെന്ന് കോടതി


ന്യൂദൽഹി- സ്വകാര്യത മൗലികാവശമാണെന്ന ചരിത്ര പ്രധാനമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യത്തിൽ ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച്  കേന്ദ്രത്തോട് നിർദ്ദേശിച്ചു. ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ആർട്ടിക്കിൾ 21 ന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി. എം.പി ശർമ, ഖരഗ് സിംഗ് എന്നിവർ നേരത്തെ പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. സ്വകാര്യത മൗലികാവശമല്ലെന്നായിരുന്നു ഇവരുടെ വിധി. പുതിയ വിധിയിലൂടെ ആധാർ ഉൾപ്പെടെയുള്ള പദ്ധതികളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. ചീഫ് ജെസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. ഖെഹാറിന് പുറമെ, ജെ. ചെലമേശ്വർ, എസ്.എ ബോബ്‌ഡെ, ആർ.കെ അഗർവാൾ, ആർ.എഫ് നരിമാൻ, എ.എം സപ്രെ, ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗൾ, എസ്. അബ്ദുൽ നസീർ എന്നിവരായിരുന്നു മറ്റ് ജഡ്ജിമാർ. 
ആധാർ നിയമം ജനങ്ങളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി സമർപ്പിച്ച കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി.
 

Latest News