കോവിഡ്; ഇന്ത്യയിലെ ആദ്യമരണം കർണാടകയിൽ

ബംഗളൂരു- കോവിഡ്-19 ബാധയെ തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ മരണം കർണാടകയിലെ കൽബുർഗിയിൽ. മുഹമ്മദ് ഹുസൈൻ സിദ്ദീഖി(76)എന്നയാളാണ് മരിച്ചത്. കൊറോണ ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഉംറ തീർത്ഥാടനത്തിന് ശേഷം സൗദിയിൽനിന്ന് കഴിഞ്ഞ മാസം 29-നാണ് ഇദ്ദേഹം ഹൈദരാബാദ് വഴി നാട്ടിലെത്തിയത്.

 

 

ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃകർ അറിയിച്ചു.
 

Latest News