Sorry, you need to enable JavaScript to visit this website.

ഐ.എം.എഫിനോട് സഹായം തേടി ഇറാന്‍

ടെഹ്‌റാന്‍-രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ നേരിടാന്‍ രാജ്യാന്തര നാണയ നിധിയോട് (ഐഎംഎഫ്) സഹായം അഭ്യര്‍ത്ഥിച്ച് ഇറാന്‍. അഞ്ച് ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായമാണ് ഇറാന്‍ ആവശ്യപ്പെട്ടത്.
ഇറാനില്‍ ഇന്ന് മാത്രം 75 പേര്‍ മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 429 ആയി ഉയര്‍ന്നു. 121 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചു. മരണസംഖ്യ 4292 ആയി ഉയര്‍ന്നു. മാത്രമല്ല ഒന്നേകാല്‍ലക്ഷം പേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മാത്രമല്ല ഇറ്റലിയിലും ഇറാനിലും സൗത്ത് കൊറിയയിലും രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. അതിനിടെയാണ് ഇറാന്‍ രാജ്യാന്തര നാണയ നിധിയോട് സഹായം തേടിയത്.ജനസംഖ്യയില്‍ഭൂരിഭാഗവും വീടുകളില്‍തന്നെ കഴിയുകയാണ്. ഈ അവസ്ഥയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. 

Latest News