പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രലയം; തല്‍ക്കാലം ഹസ്തദാനം വേണ്ട

റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി 50 ലേറെ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഔദ്യോഗിക പരിപാടികള്‍ക്കും ഇത് ബാധകമാണ്.

രോഗ വ്യാപനം തടയുന്നതിന് ഹസ്തദാനം ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു. കൊറോണ പടരുന്നതിന് കാരണമാകുന്ന പ്രധാന സമ്പര്‍ക്കങ്ങളിലൊന്നാണ് ഹസ്തദാനം.

കൊറോണ വ്യാപനം പരിമിതമാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തോട് സഹകരിക്കണമെന്നും എല്ലാവരും അവരുടെ ചുമതലകള്‍ നിര്‍വഹിക്കണമെന്നും പത്രക്കുറിപ്പില്‍ ഉണര്‍ത്തി. സംശയങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വീസ് നമ്പറായ 937 ല്‍ ബന്ധപ്പെടണം.

 

Latest News