ഭോപ്പാല്‍- മധ്യപ്രദേശ് വിമത എംഎല്‍എമാരെ നേരില്‍ കണ്ട് സംസാരിക്കാനായി ബംഗളുരുവിലെത്തിയ മധ്യപ്രദേശ് മന്ത്രിമാര്‍ക്ക് നേരെ കയ്യേറ്റം. പോലിസുകാരാണ് കയ്യേറ്റം ചെയ്തതെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ജിതു തിവാരി,നാരായണ്‍ ചൗധരി എന്നിവരാണ് ബംഗളുരുവില്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി കാണാന്‍ ശ്രമിച്ചത്.
എന്നാല്‍ പോലിസ് ഇവരെ കരുതല്‍ കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയായിരുന്നു. മന്ത്രിമാരെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പോലിസ് ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ണാടക പോലിസ് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചു.






