ദല്‍ഹിയില്‍ സ്‌കൂളുകളും സനിമാ ശാലകളും അടച്ചു

ന്യൂദല്‍ഹി- പുതിയ കൊറോണ വൈറസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചുകൊണ്‍് ദല്‍ഹി സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ മുന്‍കരുതല്‍ നടപടികള്‍ ഖ്യാപിച്ചു.
മാര്‍ച്ച് 31 വരെ സ്‌കൂളുകളും കോളേജുകളും അടച്ചു. പരീക്ഷകളും നനടത്തില്ല. സിനിമാ തിയേറ്ററുകളും ഈ മാസം 31 വരെ അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നിര്‍ദേശം നല്‍കി.
ഇന്ത്യയില്‍ ഇതുവരെ 73 കൊറോണ വൈറസ് ബാധയാണ് സ്ഥിരീരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 10,57,506 യാത്രക്കാരെ ഇതുവരെ പരിശോധിച്ചുവെന്നും മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പറയുന്നു.
ദല്‍ഹിയില്‍ ആറും ഉത്തര്‍പ്രദേശില്‍ പത്തും കര്‍ണാടകയില്‍ നാലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര-11, ലഡാക്-മൂന്ന്, രാജസ്ഥാന്‍, തെലങ്കാന, തമിഴ്‌നാട്, ജമ്മു കശ്മീര്‍, പഞ്ചാബ്-ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
കേരളത്തില്‍ രോഗം ഭേദമായി ആശുപ്രതി വിട്ട മൂന്ന് പേര്‍ ഉള്‍പ്പെടെ ഇതുവരെ 17 പേര്‍ക്കാണ് കോവിഡ്-19 ബാധിച്ചത്.രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭീതിപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിശോധനക്ക് ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാണെന്നും രോഗം തടയുന്നതിനുള്ള മുന്‍കരുതലാണ് പ്രധാനമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായ പ്രഖ്യാപിച്ച കോവിഡ്-19 ഇന്ത്യയില്‍ പകര്‍ച്ച വ്യാധി പോലെ ആയിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.
73 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1500 ലേറെ പേര്‍ നിരീക്ഷണത്തിലാണ്. ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ വ്യാപനത്തെ എന്തുകൊണ്ട് ആഗോള വ്യാധിയായി പ്രഖ്യാപിക്കുന്നില്ലെന്ന് പല കോണുകളില്‍നിന്ന് ചോദ്യം ഉയര്‍ന്നതിനു പിന്നാലെയാണ് യു.എന്നിനു കീഴിലുള്ള ഡബ്ല്യു.എച്ച്.ഒ മഹാമാരിയായി പ്രഖ്യാപിച്ചത്. 900 ഇന്ത്യക്കാരേയും 48 വിദേശികളേയുമായി വിവിധ രാജ്യങ്ങളില്‍നിന്നായി ഒഴിപ്പിച്ചു കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മാലദ്വീപ്, മ്യാന്‍മര്‍, ബംഗ്ലാദേശ്, ചൈന, മഡഗാസ്‌കര്‍, ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇന്ത്യന്‍ വിമാനങ്ങളില്‍ ഒഴിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിച്ച 83 പേരെ മനേസറിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതുപ്രകാരം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് മന്ത്രിതല സമതി രൂപീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സമതി ഇതികനകം ആറു തവണ യോഗം ചേര്‍ന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.  

 

Latest News