Sorry, you need to enable JavaScript to visit this website.

ഡ്രൈവറില്ലാ കാറുകളുമായി വീണ്ടും ഊബർ

  • സാൻഫ്രാൻസിസ്‌കോയിൽ രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് പരീക്ഷണം 

കാൽനട യാത്രക്കാരന്റെ മരണത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് നിർത്തിവെച്ച സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ഊബർ അഡ് വാൻസ്ഡ് ടെക്‌നോളജീസ് ഗ്രൂപ്പ് (എ.ടി.ജി) പുനരാരംഭിച്ചു. സാൻഫ്രാൻസിസ്‌കോ റോഡുകളിലാണ് ഡ്രൈവറില്ലാ കാറുകൾ പരീക്ഷണ ഓട്ടം നടത്തുന്നത്.
രണ്ട് വോൾവോ എക്‌സ് സി90 വാഹനങ്ങൾ ഉപയോഗിച്ച് ഏതാനും ആഴ്ചകൾ മാത്രമായിരിക്കും പരീക്ഷണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പകൽ സമയം മാത്രമായിരിക്കും ഓട്ടം. സുരക്ഷക്കായി ഒരു ഡ്രൈവറും സഹായിയും ഓരോ വാഹനത്തിലുമുണ്ടാകും. 
വളരെ ജാഗ്രതയോടെ ആയിരിക്കും ഊബറിന്റെ നടപടികളെന്നു സാരം. കാലിഫോർണിയയിൽ പരീക്ഷണം തുടരാൻ ഊബർ എ.ടി.ജിക്ക് കഴിഞ്ഞ മാസമാണ് അനുമതി ലഭിച്ചത്. 
ഡാലസ്, പിറ്റ്‌സബർഗ്, ടൊറണ്ടോ, വാഷിംഗടൺ എന്നിവിടങ്ങളിലും പരീക്ഷണ ഓട്ടം നടത്തും. കാൽനടക്കാരൻ മരിച്ച ശേഷം സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചതായി ഊബർ അറിയിച്ചിരുന്നു. അപായ സൂചന നൽകുന്ന കാറിലെ മിഷൻ സ്‌പെഷ്യലിസ്റ്റുകളെ മാത്രം വിശ്വാസത്തിലെടുക്കാതെ ഡ്രൈവർ മോണിറ്ററിംഗ് സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 
സ്വന്തം നഗരത്തിൽ വീണ്ടും പരീക്ഷണം നടത്താൻ സാധിക്കുന്നത് അത്യധികം ആഹ്ലാദം പകരുന്നതാണെന്ന് ഊബർ വക്താവ് പറഞ്ഞു. 

Latest News