ദല്‍ഹി കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്: അമിത്ഷായെ വിമര്‍ശിച്ച് കപില്‍ സിബല്‍


ന്യൂദല്‍ഹി- ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപൂര്‍വ്വം ഉണ്ടാക്കിയതാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്വാഗത ചടങ്ങും മറ്റ് ആഘോഷങ്ങളഉം സംഘടിപ്പിച്ചതിന് സമാനമായി ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചതാണ് ദല്‍ഹി കലാപം. നിങ്ങള്‍ പശു സംരക്ഷണത്തിന് വേണ്ടി എല്ലാം ചെയ്യുന്നു.

മനുഷ്യജീവന് വേണ്ടി എന്താണ് ചെയ്യുന്നത്. മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇനി പുതിയ ആര്‍ട്ടിക്കിള്‍ കൊണ്ടുവരുമോയെന്നും കപില്‍ സിബല്‍ ചോദിച്ചു.ലോകത്ത് രണ്ട് തരം വൈറസുകളാണ് ഉള്ളത്. കൊറോണയും വര്‍ഗീയതയും . ദല്‍ഹിയില്‍ എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദല്‍ഹി പോലിസിന് മാത്രം ഒന്നും അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
 

Latest News