ഇസ്രായില്‍ സൈന്യം റെയ്ഡ് തുടരുന്നു; 15 ഫലസ്തീനികളെ പിടികൂടി

ബയ്ത്ത ഗ്രാമത്തിലെ മുഹമ്മദ് ഹമായേലിന്റെ മൃതദേഹവുമായി ഫലസ്തീനികള്‍.

റാമല്ല- വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളില്‍നിന്നായി 15 ഫലസ്തീനികളെ ഇസ്രായില്‍ സേന അറസ്റ്റ് ചെയ്തു. നബുലസ്, ജെനിന്‍, തുബാസ്, ബെത്‌ലഹേം എന്നീ നഗരങ്ങളില്‍നിന്നാണ് വ്യാഴം പുലര്‍ച്ചെ ഇവരെ പിടികൂടിയതെന്ന് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റി അറിയിച്ചു.


ഖുദ്‌സ് പള്ളി നിലകൊള്ളുന്ന കിഴക്കന്‍ ജറൂസലം പ്രാന്തങ്ങളിലും പിടികിട്ടാപ്പുള്ളികള്‍ക്കെന്ന പേരില്‍ തിരച്ചില്‍ തുടരുകയാണ്.
വെസ്റ്റ് ബാങ്കിലെ നബുലസിനു തെക്ക് ബയ്ത ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം മുഹമ്മദ് ഹമായേല്‍ എന്ന 15 കാരനെ ഇസ്രായില്‍ സൈനികര്‍ കൊലപ്പെടുത്തയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/03/12/confict.jpg
ഭൂമി കൈയേറാന്‍ ഇസ്രായിലികള്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ധാരാളം ഫലസ്തീനികള്‍ നബുലസില്‍ തടിച്ചുകൂടിയിരുന്നു. കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചാണ് ഇസ്രായില്‍ സൈന്യം ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. മുഹമ്മദ് ഹമായേലിന്റെ ഖബറടക്ക ചടങ്ങില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

 

 

 

Latest News