റിയാദ്- കൊറോണ വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൗദി ഓഡിയോ വിഷ്വല്‍ മീഡിയ അതോറിറ്റി അറിയിച്ചു.
സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചതിനെ തുടര്‍ന്ന് വിദൂര വിദ്യാഭ്യാസ സംവിധാനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിര്‍ച്വല്‍ പഠനത്തിലേക്ക് നീങ്ങുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
സ്‌കൂളുകള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. രാജ്യാന്തര തലത്തില്‍ പ്രശ്‌സതമായ ഓണ്‍ലൈന്‍ പഠനവേദികള്‍ സൗദി ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിട്ടുമുണ്ട്.
അതേസമയം, പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. സാങ്കേതിക ജ്ഞാനത്തിന്റെ അഭാവം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.