മക്കയില്‍ 21 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു;ഒരാള്‍ക്ക് ഭേദമായി

റിയാദ്- സൗദി അറേബ്യയില്‍ ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചയാള്‍ക്ക് അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 24 കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 21 ഉം കഴിഞ്ഞ ദിവസം മക്കയില്‍ കൊറോണ സ്ഥിരീകരിച്ച ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. സുഖം പ്രാപിച്ച ഒരാളൊഴികെ എല്ലാവരും ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്നും ആവശ്യമായ ചികിത്സ നല്‍കിവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാഖില്‍നിന്ന് മടങ്ങി എത്തിയ ശേഷം രോഗ ബാധ സംശയിച്ച് ഐസോലേഷനിലാക്കിയിരുന്ന സൗദി പുരുഷനും സ്ത്രീയും 12 വയസ്സായ സൗദി പെണ്‍കുട്ടിയുമാണ് പുതുതായി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ഇറാനില്‍നിന്ന് തിരിച്ചെത്തിയ രോഗബാധ സ്ഥിരീകരിച്ച് ഖത്തീഫ് ആശുപത്രയില്‍ കഴിയുന്ന സൗദി പൗരനുമായി ഇടപഴകിയ പേരമകളാണ് സൗദി പെണ്‍കുട്ടി.

 

Latest News