Sorry, you need to enable JavaScript to visit this website.

ഷെയര്‍ ബിസിനസ്: ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

കരുവാരകുണ്ട്- കച്ചവടത്തില്‍ പങ്കാളിത്തവും വന്‍ ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍. കാടാമ്പുഴ മരവെട്ടം പുത്തന്‍വീട്ടില്‍ അബ്ദുല്‍ കരീമി(24) നെയാണ് കരുവാരകുണ്ട് എസ്.ഐ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കരുവാരകുണ്ട് കിഴക്കേത്തലയിലെ ഒരു ലോഡ്ജില്‍ ആറു മാസമായി താമസിച്ചു വരികയായിരുന്നു യുവാവ്. പുതുതായി തുടങ്ങുന്ന തുണിക്കട, മൊബൈല്‍ ഫോണ്‍ കട എന്നിവയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കിഴക്കേത്തലയിലെ ഏതാനും യുവാക്കളില്‍ നിന്ന് ഒമ്പതു ലക്ഷം രൂപയോളം കരീം കൈക്കലാക്കിയതായി പോലീസ് പറഞ്ഞു.

രണ്ടാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. ഇതോടെ കബളിപ്പിക്കപ്പെട്ടതറിഞ്ഞ യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തൃശൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

 

 

 

 

 

 

Latest News