Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച

കണ്ണൂര്‍- കണ്ണൂരില്‍ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച
നടന്നതായി പരാതി. വാരം കടാങ്കോട്ടെ സുനാനന്ദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

60 പവന്‍ സ്വര്‍ണാഭരണങ്ങളും അര ലക്ഷം രൂപയും മൂന്ന് റോളക്‌സ് വാച്ചുകളും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സുനന്ദനും കുടുംബാംഗങ്ങളും ഗള്‍ഫിലാണുള്ളത്.
          
വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന കവര്‍ച്ചാ സംഘം, കിടപ്പറയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മുറികളിലെ സാധനങ്ങള്‍ മുഴുവന്‍ വലിച്ച് വാരിയിട്ട നിലയിലാണ്.

പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഒരു ബന്ധുവെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. കൂടുതല്‍ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് കുടുംബാംഗങ്ങള്‍ എത്തിയാല്‍ മാത്രമേ അറിയാനാവൂ. ചക്കരക്കല്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.
        

 

Latest News