തളിപ്പറമ്പ് - ഹോളി ആഘോഷത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കിയ 30 കോേളജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ആഘോഷം റോഡ് തടസ്സപ്പെടുത്തുന്നതിലേക്ക് വഴി മാറിയതോടെയാണ് പോലീസ് ഇടപെട്ടത്. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാർഗ തടസ്സം സൃഷ്ടിക്കുകയും റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങൾ തടയുകയും ചെയ്തതോടെയാണ് പോലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തത്.
ആദ്യം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തുവെങ്കിലും ആഘോഷം അതിരു വിട്ടതിനെ തുടർന്നാണ് 25 പേരെ കൂടി അറസറ്റ് ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
തലശ്ശേരിയിലെ അഷറഫ്(20),കൊളച്ചേരിയിലെ മുഹമ്മദ് ഷഹബാസ്(20), മാട്ടൂലിലെ സി.എം.കെ.റജിനാസ്(20), തളിപ്പറമ്പ് മന്നയിലെ സിറാജ് ജാബിർ(20),ധർമടത്തെ കെ.നിഹാൽ(20), കെ.വി.അനസ്(20),മാതമംഗലം പാപ്പിനിശേരിയിലെ എ.ടി.മുഹമ്മദ് സൽമാൻ(20), മാണിയൂരിലെ എൻ.ടി.ഷഹാബ്(20), മാട്ടൂലിലെ എൻ.വി.ഫർഹാൻ(20), പാപ്പിനിശേരിയിലെ മുഹമ്മദ് സാജിദ്(20), പിണറായിയിലെ മുഹമ്മദ് ജാബിർ(20), സയ്യിദ് നഗറിലെ സി.കെ.സിനാജ്(20), മുയ്യത്തെ എം.എം.അൻസാജ്(20), ഫാറൂഖ് നഗറിലെ സി.പി.ആദിഫ്(20), നാറാത്ത് ആറാംപീടികയിലെ മുഹമ്മദ് ഷഹബാൻ(21), എം.എം.ബസാറിലെ കെ.വി.സജാദ്(20), പെരുമ്പടവിലെ മുഹമ്മദ് ശമ്മാസ്(20), കണ്ണാടിപ്പറമ്പിലെ മുഹമ്മദ് സഫ്‌വാൻ(20), നാറാത്തെ കെ.പി.താഹിർ(20),
ചേലേരിയിലെ വി.കെ.ജാഫർ(20), വെള്ളാവ് കുറ്റ്യേരിയിലെ ഒ.കെ.ഫാസിൽ(20), ചൊറുക്കളയിലെ മുഹമ്മദ് റയിസ്(20), തെന്നത്തെ മുസ്ഹബ്(20), മട്ടന്നൂരിലെ മുഹമ്മദ് ഷാബിർ(20), കല്യാശ്ശേരിയിലെ അഫ്‌ലഹ് ലത്തീഫ്(20), മാതമംഗലത്തെ കെ.വി.സാജിൻ(20), സയ്യിദ് നഗറിലെ സി.കെ.ഷാനിൽ (20), സയ്യിദ് നഗറിലെ സി.പി.അരാഫ്(20), നാറാത്തെ മുഹമ്മദ് ഷബാസ്(20), മുയ്യത്തെ എം.എം.അൻസാജ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.






