സര്‍ക്കാരിനെ അട്ടിമറിക്കുന്ന തിരക്കിനിടെ മോഡിയോട് പ്രധാന ചോദ്യവുമായി രാഹുല്‍

ന്യൂദല്‍ഹി- ആഗോള എണ്ണവിലയിലുണ്ടായ ഇടിവ് ഇന്ത്യക്കാര്‍ക്ക് കൂടി നല്‍കാനും അങ്ങനെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും തയാറാകുമോ എന്ന് പ്രധാനമന്ത്രി നേരന്ദ്ര മോഡിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരമാക്കുന്ന തിരക്കിലാണെന്ന് അറിയാമെന്ന് പറഞ്ഞു കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ആഗോള എണ്ണ വില 35 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതിന്റെ നേട്ടം ഇന്ത്യക്കാര്‍ക്ക് ലഭിക്കാന്‍ പെട്രോള്‍ വില 60 രൂപയാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

 

Latest News