റിയാദ്- സൗദി അറേബ്യയിൽ പെട്രോളിന്റെ വില പുതുക്കി നിശ്ചയിച്ചു. 91 പെട്രോളിന് 1.55 റിയാലായി തുടരും. കഴിഞ്ഞ മാസത്തെ അതേവില തന്നെയാണ്. 95ന് 2.05 റിയാലാണ്. കഴിഞ്ഞ മാസത്തേതിൽനിന്ന് ആറ് ഹലല കുറഞ്ഞു. ഇതേവരെ 2.11 റിയാലായിരുന്നു വില. സൗദി അരാംകോയാണ് വില പ്രഖ്യാപിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.