ബോര്‍ഡ് പരീക്ഷക്ക് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഗതാഗത സൗകര്യമുണ്ടാകില്ല

ജിദ്ദ- സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സ്‌കൂളുകള്‍ അടച്ചിരിക്കെ, സി.ബി.എസ്.ഇ പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ഗതാഗത സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ യാത്രക്ക് മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമാണിത്. 10, 12 ക്ലാസ് പരീക്ഷ എഴുതാനെത്തുന്ന കുട്ടികള്‍ക്ക് വരുന്നതിനും പോകുന്നതിനും സ്വന്തം വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു.

 

Latest News