പുകയില ചവച്ചതിന് പിതാവ് വഴക്ക് പറഞ്ഞു; യുവതി തീകൊളുത്തി മരിച്ചു


കാണ്‍പൂര്‍- ഭക്ഷണം പാകം ചെയ്യുമ്പോള്‍ പുകയില ചവച്ചതിന് പിതാവ് ചീത്ത പറഞ്ഞതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാണ്‍പൂര്‍ ശാസ്ത്രിനഗര്‍ സ്വദേശിനി മനീഷ (24) ആണ് തീകൊളുത്തി മരിച്ചത്. സ്ഥിരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു മനീഷ. രാത്രി വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പുകയില ചവച്ചുകൊണ്ടിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പിതാവും ബന്ധുവും മനീഷയെ വഴക്ക് പറയുകയായിരുന്നു. ഇതിന് പിന്നാലെ കിടപ്പുമുറിയിലേക്ക് പോയ മനീഷ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
 

Latest News