കൊറോണ ചികിത്സക്കിടെ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍

തെഹ്റാന്‍- ഇറാനില്‍ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു.

ആരോഗ്യ മന്ത്രി സഈദ് നമാക്കിയെ ഉദ്ധരിച്ച് ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരമോന്നത നേതാവ് അലി ഖാംനഇയുടെ അംഗീകാരത്തോടെയാണ് പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് കൊറോണ മരണവും രോഗബാധയും വര്‍ധിക്കുകയാണ്.

 

Latest News