ഹോളിക്ക് പണം നല്‍കിയില്ല; ചെവി കടിച്ചെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

താനെ- ഹോളി ആഘോഷിക്കാന്‍ പണം ചോദിച്ചിട്ടും നല്‍കാത്തതിനെ തുടര്‍ന്് സുഹൃത്തായ ബസ് കണ്ടക്ടറുടെ ചെവി കടിച്ചുമുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി താനെ പോലീസ് അറിയിച്ചു.

താനെയിലെ ഗാന്ധിനഗര്‍ പ്രദേശത്താണ് സംഭവമെന്ന് ചിത്രാസര്‍ പോലീസ് പറഞ്ഞു.

ബസ് കണ്ടക്ടര്‍ അരവിന്ദ് ഗിരിയോടാണ് സോമേശ്വര്‍ പഫാലും പങ്കജ് ഇംഗ്ലേയും പണം ചോദിച്ചത്. ഇരുവരും കണ്ടക്ടറുടെ സുഹൃത്തുക്കളാണ്.

പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോമേശ്വര്‍ ചെവിയുടെ ഒരു ഭാഗം കടിച്ചെടുക്കുകയായിരുന്നു. ഈ സമയം പങ്കജും കണ്ടക്ടറെ മര്‍ദിച്ചുവെന്ന് പോലീസ് പറഞ്ഞു.  

 

Latest News