Sorry, you need to enable JavaScript to visit this website.

എല്ലാ തിയേറ്ററുകളും അടച്ചിടുമെന്ന്  സിനിമാ സംഘടനകള്‍

കൊച്ചി-സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും അടച്ചിടുമെന്ന് തീരുമാനിച്ച് സിനിമാ സംഘടനകള്‍.
കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. തീയേറ്ററുകള്‍ മാര്‍ച്ച് മാസം അവസാനിക്കുന്നതുവരെ അടച്ചിടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു അതിന് പിന്നാലെയാണ് നടപടി.
അതേസമയം ഷൂട്ടിംഗ് നടക്കുന്ന 20 ഓളം ചിത്രങ്ങളുടെ കാര്യം സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കാനും സംഘടനകള്‍ തീരുമാനിച്ചു. നിലവില്‍ 20 ഓളം സിനിമകളുടെ ഷൂട്ടിംഗാണ് നടക്കുന്നത്.


 

Latest News