ആലപ്പുഴ: പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ചന്ദന,അര്‍ച്ചന,സാഗി എന്നി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും സമീപത്ത് നിര്‍ത്തിയിട്ട മോട്ടോര്‍സൈക്കിളില്‍ ഇരിക്കുകയായിരുന്ന അനീഷ്, വേദവ്,അനഘ എന്നിവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആളുകളെ ഇടിച്ചിട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
അസ്‌ലം എന്ന യുവാവാണ് കാറോടിച്ചതെന്നാണ് വിവരം. ഇയാള്‍ക്കും കാറിലുണ്ടായിരുന്ന മനോജ് എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.






