കൊറോണ; കേരളത്തിൽ ഏഴാം ക്ലാസ് വരെ അവധി; എട്ട്, ഒൻപത് പരീക്ഷക്ക് മാറ്റമില്ല

തിരുവനന്തപുരം- കൊറോണ ഭീതിയുടെ പശ്ചാതലത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. അങ്കണവാടികൾക്കും അവധി നൽകി. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും നിർദ്ദേശം ബാധകമാണ്. ഏഴാം ക്ലാസ് വരെ പരീക്ഷ പിന്നീട് നടത്തണോ എന്ന കാര്യം ആലോചിക്കാൻ ഇന്ന് ഉച്ചക്ക് യോഗം ചേരും. സംസ്ഥാനത്തെ മുഴുവൻ പൊതുപരിപാടികളും നിർത്തിവെക്കാനും തീരുമാനിച്ചു. പരമാവധി ഉത്സവങ്ങളും ആഘോഷങ്ങളും നിർത്തിവെക്കാനും തീരുമാനിച്ചു. ശബരിമല തീർത്ഥാടകർക്കും നിയന്ത്രണം ഏർപ്പെടുത്തും. കൊറോണ ബാധയുടെ പശ്ചാതലത്തിൽ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 
 

Latest News