Sorry, you need to enable JavaScript to visit this website.

മന്ത്രി ശൈലജക്ക് വീണ്ടും തിരിച്ചടി


കൊച്ചി- മന്ത്രി കെ.കെ ശൈലജക്ക് വീണ്ടും തിരിച്ചടി. ബാലവകാശ കമ്മീഷനിലെ അംഗത്തിന്റെ നിയമനത്തിനെതിരെ സിംഗിൾ ബെഞ്ചിന്റെ പരാമർശം നീക്കണമന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ശൈലജയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ എങ്ങിനെ ബാലാവകാശ കമ്മീഷനിൽ നിയമിച്ചു എന്ന് ചോദിച്ച ഹൈക്കോടതി നിയമനത്തിന്റെ വിശ്വാസ്യത തന്നെ നഷ്്ടമായെന്നും കോടതി ആരോപിച്ചു. പന്ത്രണ്ട് കേസിൽ ഉൾപ്പെട്ട ഒരാൾ എങ്ങിനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നും കോടതി ചോദിച്ചു. റിവ്യൂ പെറ്റീഷൻ നൽകുകയാണ് മന്ത്രി ചെയ്യേണ്ടതൈന്നും ഹൈക്കോടതി പറഞ്ഞു. 
ശൈലജയുടെ രാജി അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ ശക്തമായ പ്രതിഷേധമുയർത്തി. ഏറെ സഭയിൽ ബഹളം വെച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. 
അതിനിടെ, ശൈലജയ്‌ക്കെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഹെൽത്ത് സൊസൈറ്റി റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി എം.ഡിയുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ആരോപിച്ചു. കെഎച്ച്ആർഡബ്ലിയുഎസ് എംഡിയായി അശോക് ലാലിനെ നിയമിച്ചത് കഴിഞ്ഞ വർഷമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ടത്. അപേക്ഷ സ്വീകരിക്കാതെ മന്ത്രിയുടെ കുറിപ്പ് വഴി നിയമനം നടത്തിയെന്നും സ്വജനപക്ഷപാതമാണിതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ താൽപര്യ പ്രകാരമാണ് ഈ നിയമനമെന്നും ഇത് റദ്ദാക്കണമെന്നും മന്ത്രി ശൈലജ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

Latest News