മൂന്ന് വയസ്സുകാരന്റെ  ശരീരത്തില്‍ നിന്ന് 11 സൂചികള്‍ 

ഹൈദരാബാദ്- വെറും മൂന്ന് വയസ്സുകാരനായ കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയത് 11സൂചികള്‍. തെലങ്കാനയിലെ വാവപര്‍ത്ഥിയില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. അശോക് അന്നപൂര്‍ണ എന്നീ ദമ്പതികളുടെ കുഞ്ഞിലാണ് ഡോക്ടര്‍മാര്‍ പതിനൊന്ന് സൂചികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് കുഞ്ഞിന്റെ  മാതാപിതാക്കള്‍ക്ക് മനസ്സിലായില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് കുറച്ച് ദിവസങ്ങളായി പ്രകടിപ്പിച്ചിരുന്ന ശാരീരിക അസ്വസ്ഥതകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നതിന് വേണ്ടി ഇവര്‍ തയ്യാറായത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ്  ശരീരത്തിലെ സൂചികള്‍ കണ്ടെത്തിയത്. ഇടുപ്പിന്റെ ഭാഗത്തും വൃക്കയുടെ സമീപമാണ് ഈ സുചികള്‍ മുഴുവനും കണ്ടെത്തിയത്. കുഞ്ഞിന്റെ  മലദ്വാരം വഴി പുറത്ത് വന്ന നിലയിലാണ് പല സൂചികളും കണ്ടെത്തിയത്. ഡോക്ടര്‍ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു.  എന്നാല്‍ പെട്ടെന്ന് ഇത് ചെയ്യുന്നതിന് സാധിക്കില്ലെന്നുള്ളത് ഡോക്ടറെ വലച്ചു.  കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ ഉടനേ തന്നെ കേസെടുത്തു. ഇവര്‍ പലപ്പോഴും കുഞ്ഞിനെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവാറുണ്ടായിരുന്നു എന്നുള്ളതാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നോ എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്നോ ഇവര്‍ ഇത് വരെ പറഞ്ഞിട്ടില്ല


 

Latest News