Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുത്തലാഖ്: മതനിയമങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- എല്ലാ മതവിശ്വാസികളുടേയും വ്യക്തിനിയമങ്ങള്‍ മൗലികാവകാശങ്ങള്‍ക്കു തുല്യമാണെന്നും ഇതില്‍ സര്‍ക്കാരിന് കൈക്കടത്താനാവില്ലെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 'വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. ഭരണഘടനയുടെ 25-ാം അനുച്ഛേദമാണ് ഈ പരിരക്ഷ നല്‍കുന്നത്. വ്യക്തിനിയമത്തിന്റെ പദവി ഒരു മൗലികാവകാശത്തിനു തുല്യമാണെന്നും ഓര്‍ക്കേണ്ടതുണ്ട്,' മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലുള്ള ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. മറ്റൊരു വിധിപ്രസ്താവത്തിലൂടെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് കൂര്യന്‍ ജോസഫും ഈ വിധിയെ പിന്തുണച്ചു. അതേസമയം ജസ്റ്റിസ് കൂര്യനൊപ്പം, ഒന്നിച്ചുള്ള മുത്തലാഖ് വിലക്കിയ ജഡ്ജിമാരായ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, യു.യു ലളിത് എന്നിവര്‍ ഇതുസംബന്ധിച്ച് ഒന്നും വിധിച്ചില്ല.

ഭരണഘടനയുടെ 25(2) അനുച്ഛേദം നല്‍കുന്ന ഇളവ് പ്രകാരം ക്രമസമാധാനം, ആരോഗ്യം, ധാര്‍മ്മിക നീതി എന്നിവയുടെ കാര്യത്തില്‍ വ്യക്തിനിയമങ്ങള്‍ സര്‍ക്കാരിന് പരിഷ്‌ക്കരിക്കാന്‍ അവകാശമുണ്ടെന്നും ജസ്റ്റിസുമാരായ ഖെഹാര്‍, നസീര്‍, ജോസഫ് എന്നിവര്‍ വ്യക്തമാക്കി. ഈ അനുകൂല സഹാചര്യങ്ങളില്‍ വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ സര്‍ക്കാരിനു ശ്രമിക്കാം. മുത്തലാഖ് നീക്ക ചെയ്ത് ഒരു നിയമ നിര്‍മ്മാണത്തിലൂടെ മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കണമെന്നാണ് കോടതി കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വ്യക്തിനിയമങ്ങളുടെ പ്രാധാന്യത്തേയും ചീഫ് ജസ്റ്റിസ് അടിവരയിട്ടു പറഞ്ഞു. 'ഭരണഘടന നിലവില്‍ വന്നതോടൊപ്പം തന്നെ വ്യക്തിനിയമങ്ങളും ഈ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. 25-ാം അനുച്ഛേദം ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ (മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായം) ഉള്‍പ്പെടുത്തിയതാണ് ഇതിനു കാരണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എല്ലാ മതക്കാരുടേയും വ്യക്തിനിയമം ലംഘനങ്ങളില്‍ നിന്നും കൈക്കടത്തലുകളില്‍ നിന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
25-ാം അനുച്ഛേദം പരിരക്ഷ നല്‍കുന്നതിനാല്‍ വിശ്വാസങ്ങളുടെ മാനദണ്ഡങ്ങളില്‍ ഈ അനുച്ഛേദം അനുവദിക്കാത്ത കൈക്കടത്തലുകള്‍ നടത്താന്‍ സാധ്യമല്ല,' ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കുന്നു.

Latest News