കൊണ്ടോട്ടി- കോവിഡ് 19 ഭീതിയെ തുടർന്ന് ഉംറ തീർത്ഥാടനത്തിനുളള വിമാന ടിക്കറ്റ് ബുക്കിംങ് ഏപ്രിൽ 15 വരെ വിമാന കമ്പനികൾ നിർത്തി. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പൂർണമായും റീ ഫണ്ട് ചെയ്തു. ഈ മാസം 13 വരെ ഉംറ നിർത്തിവെക്കുമെന്നായായിരുന്നു നേരത്തെ സൗദി അറിയിച്ചിരുന്നത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15 വരെ ടിക്കറ്റ് ബുക്കിംങ് ഏറ്റെടുക്കേണ്ടെന്നാണ് ഔദ്യോഗിക വിമാന കമ്പനിയായ സൗദി എയർലെൻസിന് ലഭിച്ച വിവരം. ഏപ്രിൽ 23 മുതൽ റമദാൻ വ്രതം ആരംഭിക്കുയാണ്. ഇതിന് തൊട്ടുമുമ്പ് ഉംറ തീർത്ഥാടനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഉംറക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരുണ്ടാവുക റംസാൻ സീസണിലാണ്. കഴിഞ്ഞ ആഴ്ച മുതലാണ് ഉംറ തീർത്ഥാടനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.






