ന്യൂദല്‍ഹി- പൗരത്വഭേദഗതി സമരത്തില്‍ പങ്കെടുത്തതിന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍. മുഹമ്മദ് ഡാനിഷ് ആണ് അറസ്റ്റിലായത്. ഇയാള്‍ പൗരത്വഭേദഗതിക്ക് എതിരെ സമരം നടക്കുന്ന സമയത്ത് വ്യാജപ്രചരണങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ദല്‍ഹിയിലെ ത്രിലോകപുരി സ്വദേശിയാണ് ഡാനിഷ്. പൗരത്വഭേദഗതിക്ക് എതിരെ നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് ദല്‍ഹിയില്‍ സമരങ്ങള്‍ നടന്നത്. പൗരത്വഭേദഗതി സമരം നടക്കുന്ന സമയങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
ഷഹീന്‍ബാഗിലെ ആസ്ഥാനത്തും ഉത്തര്‍പ്രദേശിലും സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം നടന്നുവരികയാണ്. ഇതേതുടര്‍ന്ന് സംഘടനയെ നിരീക്ഷിക്കുന്നതായാണ് പോലിസ് പറഞ്ഞത്.ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്,ഉദിത് രാജ് എന്നിവര്‍ അടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രസിഡന്റ് മുഹമ്മദ് പര്‍വേസ് അഹമ്മദുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലിസ് ആരോപിച്ചു.