ബംഗളുരു- കര്‍ണാടകയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു ടെക്കി യുവാവിനാണ് വൈറസ് പരിശോധനാ ഫലം പോസ്റ്റീവായത്. ടെക്‌സാസിലെ ആസ്റ്റിനില്‍ നിന്നെത്തിയ 40 വയസുകാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. അദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലാണ് മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നത്. കര്‍ണാടകയില്‍ നൂറ് കണക്കിന് ആളുകളാണ് കൊറോണ നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ മലയാളികളും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. എന്നാല്‍ ആദ്യമായാണ് ടെസ്റ്റ് റിസള്‍ട്ട് രോഗലക്ഷണങ്ങളുള്ളവരില്‍ ഒരാള്‍ക്ക് പോസിറ്റീവാകുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.