18 എം.എല്‍.എമാര്‍ മുങ്ങി, മധ്യപ്രദേശില്‍ കമല്‍നാഥ് പ്രതിസന്ധിയില്‍

ഭോപ്പാല്‍- പതിനെട്ട് എം.എല്‍.എമാര്‍കൂടി സംസ്ഥാനം വിട്ടതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ആറ് മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ് ഈ എം.എല്‍.എമാരെല്ലാം.
മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണുകയും സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങള്‍.
16 നാണ് മധ്യപ്രദേശില്‍ നിയമസഭാ സമ്മേളനം തുടങ്ങുക. സമ്മേളനത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. നേരത്തെ ആറ് എം.എല്‍.എമാര്‍ ഒളിവില്‍ പോയിരുന്നു.

 

Latest News