Sorry, you need to enable JavaScript to visit this website.

അറുപതുകളുടെ രണ്ടാമത്തെ പാതി

നമ്മുടെ ചരിത്ര ഖണ്ഡത്തിൽ ഏറെ സംഭവം നിറഞ്ഞാതാകും അറുപതുകളുടെ രണ്ടാമത്തെ പാതിയെന്നു തോന്നുന്നു.  ഒന്നുകിൽ സാരമായ സംഭവങ്ങളുടെ പരിണാമം ആ കാലഘട്ടത്തിൽ നടന്നിരിക്കും. അല്ലെങ്കിൽ വമ്പിച്ച മാറ്റങ്ങളുടെ തുടക്കം ഉണ്ടായിരിക്കും.  ആ വഴിയെ അലസമായി ആലോചിച്ചുപോയപ്പോൾ മൂന്നു പുസ്തകങ്ങൾ കഴിഞ്ഞയാഴ്ച എന്റെ കൈയിൽ പെട്ടു. പുതിയ പുസ്തകങ്ങളല്ല, പത്തോ മുപ്പതോ കൊല്ലം പഴക്കമുള്ള, പക്ഷേ വായിക്കാൻ തരപ്പെടാതിരുന്ന പുസ്തകങ്ങൾ.
അത്രയൊന്നും പഴയതെന്നു പറയാൻ വയ്യാത്തതാണ് പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ബി.ജി. വർഗീസിന്റെ 'ഒന്നാം പകർപ്പ്' (First Draft). . ചരിത്രത്തിന്റെ ആദ്യ പകർപ്പിന്റെ രചനയാണ് പത്രപ്രവത്തനം എന്നത്രേ പത്രപ്രവർത്തകരുടെയെങ്കിലും അവകാശവാദം.  ഏഴാംകിട പത്രപ്രവർത്തകർ പലപ്പോഴും ചരിത്രത്തെ ചക്രവർത്തിമാരുടെയും മന്ത്രിമാരുടെയും കഥയായി ചുരുക്കും. അവരുടെ സ്തുതിയും നിന്ദയും അവരുടെ കള്ളവും കളിയും ആയിരിക്കും പത്രത്തിന്റെ മുഖ്യമായ ഉള്ളടക്കം. പക്ഷേ അതിനെ മാത്രം ചരിത്രത്തിന്റെ ആദ്യ പകർപ്പായി ഒതുക്കാൻ സമ്മതിക്കാതിരുന്ന എഡിറ്ററും ലേഖകനുമായിരുന്നു വർഗീസ്. 


വർഗീസ് പത്രപ്രവർത്തനം തുടങ്ങുന്നതും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതും ഏതാണ്ട് ഒരുമിച്ചായിരുന്നു. പക്ഷേ അതിന്റെ പശ്ചാത്തലത്തിൽ ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ  താൽപര്യവും പ്രവർത്തനവും. വികസ്വരമായ ഒരു ജനതതിയുടെ നാനാമുഖമായ ഉദ്യമങ്ങൾ അദ്ദേഹത്തിന്റെ റിപ്പോർട്ടുകളിലും
ലേഖനങ്ങളിലും പ്രധാന വിഷയമായി. വെള്ളത്തിനും വിളകൾക്കും വേണ്ടിയുള്ള അന്വേഷണവും ഗവേഷണവുമായിരുന്നു തുടക്കത്തിലും തുടർന്നുപോയതുമായ അദ്ദേഹത്തിന്റെ ദൗത്യം.  വികസന പത്രപ്രവർത്തനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ ആദ്യാവസാനക്കാരനായിരുന്നു ബി.ജി. വർഗീസ്. 


വിസർജന സൗകര്യങ്ങൾ ഏർപ്പെടുത്താനും ജനന നിയന്ത്രണം വിജയിപ്പിക്കാനും നാടാകെ ശ്രമം നടന്നിരുന്ന കാലം അമ്പത് കഴിയാത്തവർക്ക് നേരിട്ടറിയാവുന്ന കാര്യമല്ല.   ഗ്രാമാന്തരങ്ങളിൽ പാട്ടും പാഠവും മറ്റുമായി പാവങ്ങളെ ഉദ്ബുദ്ധരാക്കാൻ സർക്കാർ യന്ത്രം മുഴുവൻ ചലിപ്പിക്കേണ്ടതായിരുന്നു. ബോർഹോൾ കക്കൂസ് ഉണ്ടാക്കിക്കൊടുക്കുന്നതായിരുന്നു ഒരു കാലത്തെ അധ്വാനം. പിന്നീട് വന്ന തലമുറക്ക് എളുപ്പം മനസ്സിലാകുമായിരുന്നില്ല ആ സംരംഭം. ഇന്നും തുടരേണ്ടതായിരിക്കുന്നു ആ വഴിയെന്ന് മനസ്സിലാകും പ്രധാനമന്ത്രി മോഡിയുടെ ചില പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ. അന്ന് തുടങ്ങിയ ആ യജ്ഞത്തിന്റെ ഫലം മരണ നിരക്ക് കുറഞ്ഞതിലും മഹാവ്യാധികൾ നിയന്ത്രിക്കുന്നതിലും തെളിഞ്ഞു കാണാം.  അതിനു വേണ്ടി യത്‌നിച്ചിരുന്ന ഏജൻസികളുടെ ഭാഗമായിരുന്നു ഗ്രാമസേവകനും എക്സ്റ്റൻഷൻ ഓഫീസറും ബ്ലോക്ക് വികസന ഓഫീസറും. സാമൂഹ്യ വികസന പരിപാടിയുടെ ഇീാാൗിശ്യേ ഉല്‌ലഹീുാലി േജൃീഴൃമാാല പരിണത ഫലം ഇന്ന് നമ്മൾ അറിയാതെ അനുഭവിക്കുന്നുണ്ടെങ്കിലും അന്ന് തന്നെ അതിനെ പരിഹസിക്കുന്നവരും ഇല്ലാതിരുന്നില്ല. ആ പരിപാടി വളർത്തിയെടുത്തത് ഒരു ജീപ്പ് സംസ്‌കാരം ഖലലു ഈഹൗേൃല ആയിരുന്നുവെന്നു ദോഷൈകദൃക്കുകൾ ഉത്സാഹപൂർവം ആക്ഷേപിച്ചു. ആ പരിപാടിയുടെ വിവിധ വശങ്ങൾ അപഗ്രഥിക്കുന്നതായിരുന്നു വർഗീസിന്റെ ആദ്യകാല ലേഖനങ്ങൾ.  അവ സമാഹരിച്ചപ്പോൾ 'ഇന്ത്യയിലൂടെ ഒരു യാത്ര'. 'നാളേക്കൊരു രൂപരേഖ' എന്നീ പുസ്തകങ്ങളായി.


രണ്ടു മൂന്നു കൊല്ലം പ്രധാനമന്ത്രിയുടെ മാധ്യമോപദേശകനായ ശേഷം ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ എഡിറ്ററായ വർഗീസ് പത്രപ്രവർത്തനത്തെ വെറും നഗര പ്രദക്ഷിണം അല്ലാതാക്കാൻ യത്‌നിക്കുകയു ണ്ടായി.  ഒരേ സമയം നാട്ടിൻ പുറത്തിന്റെ വളർച്ചക്കും നഗരമാണ് ലോകം എന്നു ധരിച്ചിരുന്ന പത്രപ്രവർത്തകന്റെയും വായനക്കാരന്റെയും ധാരണ മാറ്റാനും ഉദ്ദേശിച്ചു തുടങ്ങിയതായിരുന്നു നമ്മുടെ ഗ്രാമം എന്ന പംക്തി. 


സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യ നടത്തിയ ആദ്യത്തെ തെരഞ്ഞെടുപ്പ് ഒരു ലോക രാഷ്ട്രീയ സംഭവമായിരുന്നു. ഗതാഗതവും വാർത്താവിനിമയവും പരിചയ സമ്പന്നമായ മനുഷ്യ ശേഷിയും ഏറെയൊന്നുമില്ലാതിരുന്ന അമ്പതുകളുടെ തുടക്കത്തിൽ ഒരു ഉപഭൂഖണ്ഡം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നിയോജക മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഒരു തരം സാഹസികതയായിരുന്നു.  അന്നതിന് നേതൃത്വം കൊടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ വർഗീസിന്റെ പ്രശംസാപൂർവകമായ പരാമർശം നേടിയതിൽ അത്ഭുതമില്ല.  
ഒരു പക്ഷേ വർഗീസ് പ്രശസ്തനായത് അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും നിമിത്തം മാത്രമല്ല.  അവയോളം തന്നെ അദ്ദേഹത്തെ ജനശ്രദ്ധയുടെ നടുവിൽ നിർത്തി അദ്ദേഹത്തിനുണ്ടായ യാതനകൾ. വലിയ ഒച്ചപ്പാടോടെ ബിർളയുടെ ഹിന്ദുസ്ഥാൻ ടൈംസ് പുറത്താക്കിയ എഡിറ്ററായിരുന്നു വർഗീസ്.  അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹത്തെ ഏൽപിക്കുന്നത് ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അദ്ദേഹം കോണിയിറങ്ങി പോകുമ്പോഴായിരുന്നു. 


സാങ്കേതികമായി പറഞ്ഞാൽ പുറത്താക്കലായിരുന്നില്ല. അദ്ദേഹത്തിന്റെ കാലാവധി ആയിരുന്നു. അദ്ദേഹം പോകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 
പക്ഷേ ബി ർളയുടെ രീതിയും ഭീതിയും വേറെ ആയിരുന്നു. ആരുടെയൊക്കെയോ താൽപര്യത്തിനു വേണ്ടി താൻ അത് ചെയ്യുന്നുവെന്ന മട്ടിലായിരുന്നു കെ.കെ. ബിർളയുടെ പെരുമാറ്റം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ സമരത്തിന്റെ  തുടക്കമായിരുന്നു ആ സംഭവം എന്നു പറയാം. വർഗീസിനെ ബിർള പുറത്താക്കിയപ്പോൾ ഉണ്ടായതു പോലൊരു കോലാഹലം ടാറ്റക്ക് സ്വാധീനമുള്ള ദ സ്റ്റേറ്റ്‌സ്മാൻ എന്ന കൊൽക്കത്ത, ദൽഹി പത്രത്തിൽനിന്ന് പ്രാൺ   ചോപ്രയെ പുറത്താക്കിയപ്പോഴുമുണ്ടായി. അറുപതുകളുടെ രണ്ടാമത്തെ പാതിയാണ് കാലഘട്ടം. വരേണ്യതയുടെ നെറ്റിപ്പട്ടം ചാർത്തിയ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ എഡിറ്ററായിരുന്നു ചോപ്ര. 


ലാഹോറിൽ സിവിൽ ആന്റ് മിലിട്ടറി ഗസറ്റിൽനിന്ന് ദൽഹിയിൽ ആകാശവാണിയുടെ ചീഫ് ന്യൂസ് എഡിറ്റർ ആയി വന്ന പ്രാൺ പിന്നീട് ദ സ്റ്റേറ്റ്‌സ്മാനിൽ ചേരുകയായിരുന്നു. ആ സംഭവത്തിന്റെ ക്ഷുഭിത സാക്ഷിയായിരുന്നു എം.സി. സെറ്റൽവാദ്. 'നിയമവും എന്റെ  ജീവിതവും മറ്റും' എന്ന പുസ്ത കത്തിന്റെ ഒടുവിൽ രണ്ട് മൂന്നു പേജിൽ സെറ്റൽവാദ് പറയുന്നതാണ് ചോപ്രയെ പുറത്താക്കിയ കഥ. 
ചാൾട്ടൻ എന്ന ഇംഗ്ലീഷുകാരൻ എഡിറ്റർ പിരിഞ്ഞപ്പോൾ ടാറ്റയുടെ ഡയറക്ടർ ബോർഡ് നിയമിച്ചതാണ് ചോപ്രയെ. അധികം കഴിയും മുമ്പ് ചരടുവലിയും തൊഴുത്തിൽക്കുത്തും തുടങ്ങി. പ്രാൺ ചോപ്ര കമ്യൂണിസ്റ്റുകാരനാണെന്നായി  ആരോപണം. അക്കാരണം പറഞ്ഞു പുറത്താക്കണമെങ്കിൽ നേരത്തെ ആലോചിക്കണമെന്നും വാദിച്ചു പത്രത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാൻ ആയിരുന്ന സെറ്റൽവാദ്. 


പ്രഗത്ഭനായിരുന്ന മുൻ അറ്റോർണി ജനറൽ ആയിട്ടും അദ്ദേഹത്തിന് തന്റെ വഴിയേ പോകാനായില്ല. എൻ.എ. പാൽഖിവാല ആയിരുന്നു ഡയറക്ടർ ബോർഡ് തലവൻ. ഉൽപതിഷ്ണുവെന്നു പേര് കേട്ട അഭിഭാഷകനായ പാൽഖിവാല ചോപ്രയെ ചാടിച്ചേ  അ ടങ്ങുമായിരുന്നുള്ളൂ.ആ അധ്യായം തീർന്നപ്പോൾ പാൽഖിവാല സെറ്റ ൽവാദിനെ സുഖിപ്പിക്കാൻ നോക്കി. ടാറ്റയുടെ ബോർഡിന്റെ അധ്യക്ഷനാകാൻ പാൽഖിവാല സെറ്റൽവാദിനെ ക്ഷണിച്ചു. മാന്യനും അഭിമാനം പുലർത്തുന്നയാളുമായിരുന്ന സെറ്റൽവാദ് നന്ദി പറഞ്ഞ്  ഒഴിഞ്ഞു. അറുപതുകളുടെ രണ്ടാമത്തെ പകുതിയിൽ അസാധാരണമായ ഒരു സംഭവത്തിനു കേരളം വേദിയും സാക്ഷിയുമായി.  


ഒരാളെ കേന്ദ്രമാക്കി ഒരു സാഹിത്യ പ്രസ്ഥാനം രൂപം കൊള്ളുന്നത് തീർത്തും അസാധാരണമല്ല. അദ്ദേഹത്തിന്റെ ശൈലിയോ സൗന്ദര്യ ചിന്തയോ അടിസ്ഥാനപ്പെടുത്തി ഒരു പ്രസ്ഥാനം കിളിർത്തു തളിർത്തു വരാം.  പക്ഷേ ഒരാളെ നിഷേധാത്മകമായി മുൻനിർത്തി ഒരു കൂട്ടായ്മ തഴച്ചു വളരാൻ ഇടയില്ല. നമ്മുടെ നാട്ടിൽ അതും ഉണ്ടായി. പൊതുവെ ആദരിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്തിരുന്ന മലയാള കവിതയുടെ കർത്താവായ ജി. ശങ്കരക്കുറുപ്പ് കവിയേ  അല്ലെന്നു മുക്രയിടുന്ന ഒരു വിമർശക വർഗം ഇവിടെ അരങ്ങ് കലക്കി. ജി. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന തലക്കെട്ടോടെ ഒരു പുസ്തകം പോലും ഇറങ്ങുകയുണ്ടായി. 


സുകുമാർ അഴിക്കോട് ആയിരുന്നു വിമർശകൻ. ജിക്ക് ആദ്യത്തെ ജ്ഞാനപീഠ പുരസ്‌കാരം കിട്ടാതിരിക്കാൻ പുത്തേഴത്ത് രാമൻ മേനോന്റെ അധ്യക്ഷതയിലുള്ള സാഹിത്യ അക്കാദമി കൊണ്ടുപിടിച്ചു ശ്രമിച്ചു. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ വാഗ്ജാലമെല്ലാം ജിക്കെതിരെ എയ്തതായിരുന്നു.  എന്നിട്ടും ജിയുടെ കവിത ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു, ദേശീയ തലത്തിൽ.
'ജിയുടെ നോട്ട്ബുക്കിൽ' അതൊക്കെ ചർച്ച ചെയ്യപ്പെടും എന്നായിരുന്നു എന്റെ ധാരണ. എന്നാൽ തന്റെ വേദനയും വിരോധവും ഓർമകളിൽ കൂട്ടിക്കലരാതെ നോക്കി ജി.  ലേഖനങ്ങളും നിരൂപണങ്ങളും പ്രതികരണങ്ങളും മധുരം സൗമ്യം ദീപ്തം ആയിത്തന്നെ അദ്ദേഹം അവതരിപ്പിച്ചു. തന്നെ രൂക്ഷമായി പഴിച്ചിരുന്ന മുണ്ടശ്ശേരിയുടെ ചൈന മുന്നോട്ട് എന്ന പുസ്തകത്തെ പോലും ജി വാഴ്ത്തി. 

അവതാരികാകാരനായ കെ.പി.എസ.് മേനോനെ ആകർഷിച്ച ഒരു സവിശേഷതയാണ് നോട്ട്ബുക്കിലെ ആ നിരൂപണം. ജിയെത്തന്നെ ഉദ്ധരിക്കട്ടെ:
പരനിന്ദ വീശുന്ന വാളിനാൽ ചൂളിപ്പോകാ 
പരകോടിയിൽ ചെന്ന പാവന ദിവ്യസ്‌നേഹം. 
 

Latest News