മുകുള്‍വാസ്‌നിക് 60ാം വയസില്‍ വിവാഹിതനായി; ചിത്രങ്ങള്‍ പുറത്തുവിട്ട് അശോക് ഗെലോട്ട്


ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍വാസ്‌നിക് വിവാഹിതനായി. അദേഹത്തിന്റെ പഴയ സുഹൃത്തായിരുന്ന രവീണ ഖുറാനയെയാണ് ജീവിതസഖിയാക്കിയത്. അറുപതാം വയസിലാണ് അദേഹത്തിന്റെ വിവാഹമെന്നതും ശ്രദ്ധേയമാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്,രാജ്യസഭാ അംഗം അഹമ്മദ് പട്ടേല്‍ എന്നിവര്‍ അടക്കം നിരവധി പ്രമുഖര്‍ വിവാഹചടങ്ങിനെത്തി. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ മുകുള്‍ വാസ്‌നികിന്റെ വിവാഹം ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് നടന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്‌നികിന്റെ മകനാണ് മുകുള്‍ വാസ്‌നിക്.


 

Latest News