കണ്ണൂര്‍- കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്നെത്തിയവര്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ, വേറിട്ട രീതി സ്വീകരിച്ച ഷാക്കിര്‍ സുബ് ഹാനെന്ന വ് ളോഗര്‍ക്ക് അഭിനന്ദന പ്രവാഹം. മാതൃകാപരമായ രീതി സ്വീകരിച്ച ഷാക്കിറിനെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അഭിനന്ദിച്ചു.
കോവിഡ് ബാധിത മേഖലകളില്‍ യാത്ര കഴിഞ്ഞ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷാക്കിര്‍ സ്വയമേവ യാത്രാവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് അവരുടെ നിര്‍ദേശ പ്രകാരം ഐസലേഷനില്‍ പ്രവേശിക്കുകയായിരുന്നു.
കോവിഡ് ബാധിത മേഖലയില്‍നിന്ന് സംസ്ഥാനത്ത് എത്തുന്ന ഒരാളെ എങ്ങനയാണ് ഐസലേറ്റ് ചെയ്യുന്നതെന്നും തന്റെ ട്രാവല്‍ വ് ളോഗായ മല്ലു ട്രാവല്‍ വ് ളോഗില്‍ ഷാക്കിര്‍ വിശദീകരിക്കുന്നു.
കേരളം എങ്ങനെ കൊറോണയെ നേരിട്ടുവെന്നത് ലോകത്തിന് മാതൃകയാണ്. എങ്ങനെയാണ് നമ്മള്‍ അതിനെ നേരിട്ടതെന്ന് വിഡിയോയിലൂടെ ഷാക്കിര്‍ വിശദീകരിക്കുനനു. അസര്‍ ബൈജാനില്‍ നിന്നാണ് ഷാക്കിര്‍ ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഷാക്കിര്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അറിഞ്ഞതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് പറഞ്ഞു. യാതൊരു മടിയുമില്ലാതെ ഷാക്കിര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ചു.
ആംബുലന്‍സില്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോകുന്നതും അവിടെ ചെലവഴിച്ച ദിവസങ്ങളും വ് ളോഗില്‍ വിശദീകരിക്കുന്നു.