ഇറ്റലിയില്‍നിന്ന് വന്ന മൂന്ന് വയസ്സായ കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു; കൂടുതല്‍ പേര്‍ മടങ്ങുന്നു

കൊച്ചി- ഇറ്റലിയില്‍നിന്നു ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നു വയസ്സായ കുട്ടിക്ക് പുതിയ കൊറോണ വൈറസ് കോവിഡ് 19 സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലാണ് ഐസൊലേഷനിലാക്കിയത്.  

ദുബായ് വഴി ശനിയാഴ്ച രാവിലെയാണു കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ ഇവര്‍ അടുത്തു ഇടപഴകിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എമിറേറ്റ്‌സ് 503 വിമാനത്തില്‍ ഇവരോടൊപ്പം യാത്ര ചെയ്തവര്‍ പരിശോധനയ്‌ക്കെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍നിന്ന് കൂടുതല്‍ പേര്‍ നാട്ടിലേക്കു മടങ്ങുകയാണെന്നാണു വിവരം.

 

Latest News