അമ്മ വരുന്നത് കണ്ട് പെണ്‍കുട്ടി ജനലിലൂടെ ചാടി; കാമുകന്‍ പിടിയില്‍

മുംബൈ- കാമുകനൊപ്പം കിടപ്പുമുറിയിലായിരുന്ന പെണ്‍കുട്ടി അമ്മ വരുന്നതു കണ്ട് ജനലലിലൂടെ പുറത്തേക്ക് ചാടി. കാമുകനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞ പെണ്‍കുട്ടി ഒന്നാം നിലയിലെ ഫഌറ്റില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. കാലിനു പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രയിലാണ്. മുംബൈ കുര്‍ളയിലാണ് സംഭവം.

വീട്ടില്‍ അതിക്രമിച്ചു കടന്നതിനും പീഡനത്തിനും മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകന്‍  സുനില്‍ ഷിന്‍ഡെ(20)യെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.

17 വയസുകാരിയ പെണ്‍കുട്ടിയും കാമുകനും ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അമ്മ ഫ്‌ളാറ്റിലേക്ക് വരുന്നത് മനസ്സിലാക്കിയ പെണ്‍കുട്ടി കാമുകനോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞശേഷം ജനല്‍ വഴി താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 പിന്നീട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാമുകനെക്കുറിച്ച് പെണ്‍കുട്ടി വിവരങ്ങള്‍ നല്‍കിയത്. ഇതനുസരിച്ചാണ് വീട്ടുകാര്‍ വി.ബി.നഗര്‍ പോലീസില്‍ പരാതി നല്‍കിയത്.

 

Latest News