ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനം ലോകത്തെമ്പാടും ഭീതി പരത്തിയിരിക്കെ രോഗികളെ സന്തോഷിപ്പിക്കാനും ആഹ്ലാദം പകരാനും ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഐസൊലോഷന്‍ വാര്‍ഡുകളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യന്ന നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും വീഡിയോകളാണ് സോഷ്യല്‍ മീഡിയ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്.
രോഗം പടരുന്നത് തടയാന്‍ കൈകള്‍ കഴുകൂ എന്ന സന്ദേശവും ഡാന്‍സുകളിലൂടെ നല്‍കുന്നു. ഡോക്ടര്‍മാരും ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ ചുവടുകള്‍ വെക്കുന്നു.
ചൈനയിലെ ഒരു ആശുപത്രിക്ക് പുറത്ത് രണ്ട് ഡോക്ടമാര്‍മാര്‍ നൃത്തച്ചുവടുകള്‍വെച്ചു. രോഗികളുടെ ആത്മവീര്യമുയര്‍ത്താന്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഗീതത്തിലൂടെയും നൃത്തങ്ങളിലൂടെയും ശ്രമങ്ങള്‍ നടക്കുന്നു.
രോഗം പൊട്ടിപ്പുറപ്പെട്ട ചൈന ഉള്‍പ്പടെ മിക്ക രാജ്യങ്ങളിലും കൊറോണ മരണവും രോഗബാധയും വര്‍ധിക്കുകയാണ്.
East of Kurdistan: fighting against Corona virus with Kurdish dance(Hallparkee Kurdi)#COVIDー19 #CoronaVirusChallenge #Kurds pic.twitter.com/gM0bUCWzxz
— Hawdang Kamal (@HawdangKamal) March 6, 2020