ദുരഭിമാന കൊലക്കേസ് ; മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയില്‍


ഹൈദരാബാദ്- തെലങ്കാനയില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ദുരഭിമാന കൊലപാതക കേസിലെ പ്രധാനപ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി.മാരുതിറാവുവിനെയാണ് ചിന്താല്‍ബസ്തിയില്‍  ആര്യവൈസ ഭവനില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

നല്‍ഗോണ്ട സ്വദേശിയും മകളുടെ ഭര്‍ത്താവുമായ പ്രണയ്കുമാറിനെ വെട്ടികൊന്ന കേസിലെ പ്രതിയാണ് മാരുതിറാവു. മകള്‍ അമൃതവര്‍ഷിണിയെ ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരനായ പ്രണയ്കുമാര്‍ വിവാഹം കഴിച്ചതിലെ വിരോധമാണ് കൊലപാതകത്തിലെത്തിച്ചത്. മാരുതിറാവുവും അമ്മാവനുമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലിസ് റിപ്പോര്‍ട്ട്. മാരുതിറാവുവിന്റേത് ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
 

Latest News