Sorry, you need to enable JavaScript to visit this website.

തിരുപ്പതി ഭഗവാന്‍ തോന്നിപ്പിച്ചു; 1300 കോടി രൂപ പിന്‍വലിച്ചു

ബംഗളൂരു-തകര്‍ന്ന യെസ് ബാങ്കില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1300 കോടി രൂപ പിന്‍വലിക്കാന്‍ തോന്നിപ്പിച്ചത് തിരുമല തിരുപ്പതി ബാലാജി ഭഗവനാണെന്ന് വൈ.വി. സുബ്ബറെഡ്ഢി.

തിരുമലക്ഷേത്രം നടത്തിപ്പിന്റെ ചുമതലയുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) ചെയര്‍മാനാണ് സുബ്ബറെഡ്ഢി. ചുമതലയേറ്റ ഉടനെ ചെയ്തത് തിരുമല ക്ഷേത്രത്തിന്റെ നിക്ഷേപമുള്ള ബാങ്കുകളുടെ പ്രകടനം വിലയിരുത്തകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യെസ് ബാങ്കിന്റെ സാമ്പത്തികനില മോശമാണെന്നും ഭക്തരുടെ പണം പിന്‍വലിക്കണമെന്നും തോന്നിപ്പിച്ചതിന് തിരുപ്പതി ഭഗവാനോട് മാത്രമാണ് നന്ദി പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News