ജിദ്ദ - സൗദി കറൻസി നോട്ടിൽ ഹൂത്തി മിലീഷ്യാ നേതാവ് അബ്ദുൽമലിക് അൽഹൂത്തിയുടെ ഫോട്ടോ പതിച്ച യെമനിയെ സുരക്ഷാ വകുപ്പുകൾ ജിദ്ദയിൽ അറസ്റ്റ് ചെയ്തു. 500 റിയാൽ നോട്ടിൽ ഹൂത്തി നേതാവിന്റെ ഫോട്ടോ പതിച്ച് പ്രതി സാമൂഹികമാധ്യമങ്ങളിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞത്. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.






