വിമാനങ്ങള്‍ റദ്ദാക്കി; കുവൈത്ത് യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി

നെടുമ്പാശേരി-കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ദിവസേന രണ്ട് സര്‍വീസാണ് കുവൈത്തിലേക്കുള്ളത്.

പുലര്‍ച്ചെ ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനം കുവൈത്തിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സര്‍വീസ് റദ്ദാക്കിയ സന്ദേശമെത്തിയത്. ഇതോടെ മുന്നൂറോളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇവരില്‍ ഭൂരിഭാഗവും അവധിക്ക് നാട്ടിലെത്തിയ ശേഷം ജോലി സ്ഥലത്തേക്ക് തിരിച്ചുപോകുന്ന മലയാളികളായിരുന്നു.

ഇന്ന് മുതല്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം കുവെത്ത് ആരോഗ്യ മന്ത്രാലയം റദ്ദാക്കിയ ആശ്വാസത്തിലായിരുന്നു യാത്രക്കാര്‍.


അതിനിടെയാണ്  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍  നിര്‍ത്തിവെക്കണമെന്ന നിര്‍ദേശമുണ്ടായത്.

 

Latest News