രാമക്ഷേത്രത്തിന് ഒരു കോടി,ഹിന്ദുത്വമെന്നാല്‍ ബിജെപിയല്ല: ഉദ്ധവ് താക്കറെ


മുംബൈ- മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം നൂറ് ദിനം തികയ്ക്കുന്ന വേളയില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറെ. അയോധ്യാ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നത്. ബിജെപിയുമായി വഴിപിരിഞ്ഞെങ്കിലും ഹിന്ദുത്വവുമായി ശിവസേന വഴിപിരിഞ്ഞിട്ടില്ല. ഹിന്ദുത്വം എന്നാല്‍ ബിജെപിയല്ല. വ്യത്യസ്തമായ ഒന്നാണ്.താനൊരിക്കലും അതില്‍ നിന്നും പിന്തിരിഞ്ഞുപോകില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
 

Latest News