റോം- ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുന്നൂറായി. രോഗം പടർന്നുപിടിച്ചതിന് ശേഷം ഇരുപത്തിനാലു മണിക്കൂറിനിടെ 49 പേർ മരിച്ചു. ഇതാദ്യമായാണ് ഇത്രയുമേറെ പേർ ഒറ്റ ദിവസത്തിനുള്ളിൽ മരിക്കുന്നത്. ചൈനക്ക് പുറമെ ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചത് ഇറ്റലിയിലാണ്. ഒരു ലക്ഷത്തോളം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. മുവായിരത്തോളം പേർ മരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേർ മരിച്ചതും ചൈനയിലാണ്.






