ലണ്ടന്‍- ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഫെയ്‌സ് ബുക്ക് അതിന്റെ ലണ്ടനിലെ ഓഫീസുകള്‍ അടച്ചു. സിംഗപ്പൂര്‍ സന്ദര്‍ശിച്ച ജീവനക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വരെയാണ് ഓഫീസുകള്‍ അടച്ചിരിക്കുന്നത്.
സിംഗപ്പൂരില്‍നിന്നെത്തിയ ജീവനക്കാരന്‍ കഴിഞ്ഞ മാസം 24 മുതല്‍ 26 വരെ ലണ്ടനിലെ ഫെയ്‌സ് ബുക്ക് ഓഫീസുകള്‍ സന്ദര്‍ശിച്ചിരുന്നു. അണുനശീകരണ, ശുചീകരണത്തിനായാണ് ഓഫീസുകള്‍ അടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വീടുകളില്‍ വെച്ച് ജോലി ചെയ്യുമെന്നും ഫെയ്‌സ് ബുക്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.






