ടല്ലസ്സീ- അമേരിക്കയിലെ ഫ് ളോറിഡയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങി എത്തിയ വയോധികരാണ് മരിച്ചതെന്ന് ഫ്‌ളോറിഡ ഹെല്‍ത്ത് വകുപ്പ് വെളിപ്പെടുത്തി. ഇവരില്‍ ഒരാള്‍ സാന്റെ റോസ കൗണ്ടിയിലെ ആശുപത്രിയിലായിരുന്നു.
രണ്ടാമത്തെയാള്‍ ഫോര്‍ട്ട് മൈറസ് പ്രദേശത്താണ് മരിച്ചതെന്നും ആരോഗവകുപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ഫ്‌ളോറിഡയില്‍ കൊറോണ ബാധിതതരുടെ എണ്ണം നാലില്‍നിന്ന് ഏഴായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈനയില്‍നിന്ന് തിരികെ എത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ താമസിപ്പിച്ചതായി നേരത്ത അധികൃതര്‍ അറിയിച്ചിരുന്നു.