കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ടാക്‌സി വേയിൽ ഒന്ന് പ്രവർത്തനക്ഷമമായി. വിമാന പാർക്കിംഗ് ഏരിയയും റൺവെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമാണ് ടാക്‌സിവേ. വലിയ വിമാനങ്ങൾ റൺവേയിൽ നിന്നും ടാക്‌സിവേയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ വേണ്ടത്ര വീതി ഇല്ലാത്തതിനാലാണ് ഈ ഭാഗം നവീകരിച്ചത്.
നാലു ടാക്‌സിവേകളിൽ ഒെരണ്ണമാണ് മൂന്ന് മാസത്തിനിടെ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞത്. കരാർ ഏറ്റെടുത്ത കമ്പനിക്ക് സമയബന്ധിതമായി മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാനായിട്ടില്ല.