കാബൂളിൽ റാലിക്ക് നേരെ വെടിവെപ്പ് 32 പേർ കൊല്ലപ്പെട്ടു

കാബൂൾ- കാബൂളിൽ രാഷ്ട്രീയ റാലിക്ക് നേരെ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 32 പേർ കൊല്ലപ്പെട്ടു. താലിബാനും അമേരിക്കയും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. പതിനാലു മാസത്തിനകം അഫ്ഗാനിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനാണ് താലിബാനുമായുള്ള കരാർ. അഞ്ച് സ്ത്രീകളടക്കം 32 പേർ കൊല്ലപ്പെട്ടുവെന്നും 58 പേർക്ക് പരിക്കേറ്റുവെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്്‌ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു.
 

Latest News