Sorry, you need to enable JavaScript to visit this website.

താടിയും മുടിയും നീണ്ടു; വൈറലായി ഉമർ അബ്ദുല്ലയുടെ പുതിയ ചിത്രം

ശ്രീനഗർ- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം തടങ്കലിലായ കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയുടെ പുതിയ ചിത്രം പുറത്തുവന്നു. ഉമർ അബ്ദുല്ല തടങ്കലിൽ കഴിയുന്ന മുറിയിൽ ഡോക്ടർക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. നീണ്ട താടിയുള്ള ചിത്രമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചു മുതൽ ഹരി നിവാസിൽ വീട്ടുതടങ്കലിലാണ് ഉമർ അബ്ദുല്ല. ഇതിന് ശേഷം പുറത്തുവരുന്ന അബ്ദുല്ലയുടെ മൂന്നാമത്തെ ചിത്രമാണിത്. ഇക്കഴിഞ്ഞ ജനുവരിയിൽ രോമത്തൊപ്പി ധരിച്ച ഉമർ അബ്ദുല്ലയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. മഞ്ഞിന്റെ പശ്ചാതലത്തിലായിരുന്നു ഈ ചിത്രം. കഴിഞ്ഞ വർഷം ഒക്‌ടോബറിലും ഉമർ അബ്ദുല്ലയുടെ ചിത്രം പുറത്തുവന്നിരുന്നു. അന്യായ തടങ്കലിനെതിരായ പ്രതിഷേധത്തിന്റെ കൂടി ഭാഗമായാണ് ഉമർ അബ്ദുല്ല താടി വടിക്കാൻ തയ്യാറാകാത്തത് എന്നാണ് വിവരം. ഓഗസ്റ്റ് അഞ്ചു മുതൽ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല എന്നീ മൂന്ന് മുൻ മുഖ്യമന്ത്രിമാർ കശ്മീരിൽ തടങ്കലിലാണ്. ശ്രീനഗറിലെ ഗുപ്കർ റോഡിലെ വസതിയിലാണ് ഫാറൂഖ് അബ്ദുല്ല തടവിൽ കഴിയുന്നത്. എം.എ റോഡിലെ ഗവൺമെന്റ് കെട്ടിടത്തിലാണ് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ പാർപ്പിച്ചിരിക്കുന്നത്.
 

Latest News