ലഖ്‌നൗ- പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത് പൊതുമുതല്‍ നശിപ്പിച്ചുവെന്നും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അറിയിച്ച് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കൂറ്റന്‍ ബോര്‍ഡുകള്‍. ഡിസംബര്‍ 19ന് ലഖ്‌നൗവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 53 പേരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ ബോര്‍ഡുകളാണ് ജില്ലാഭരണകൂടം സ്ഥാപിച്ചിരിക്കുന്നത്.
അക്രമം നടത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചവരുടെ പേരുവിവരങ്ങളാണ് ബോര്‍ഡുകളിലുള്ളത്. ആക്ടിവിസ്റ്റ് സദഫ് ജാഫര്‍, ശിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്‍.ദാരാപുരി എന്നിവരുടെ ഫോട്ടോകളും വിവരങ്ങളും ബോര്‍ഡുകളിലുണ്ട്.
സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടയില്‍ അക്രമം നടത്തിയവരില്‍ ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളാണ് നഗരത്തില്‍ പലഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് അറിയിച്ചു.
ഇത്തരത്തില്‍ നൂറ് ബോര്‍ഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ 1.55 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ലഖ്‌നൗ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്.