മംഗളൂരു- കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസ്സായ കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളി പുലര്‍ച്ചെ മൂന്ന് മണിയോടെ ബംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ തുമകുരു ജില്ലയിലെ കുനിഗലിനു സമീപമാണ് അപകടം.
അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഹാസനില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാര്‍. ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരികയായിരുന്നു ബ്രെസ കാര്‍.
ടവേരയിലുണ്ടായിരുന്ന മൂന്നുപേരും ബ്രെസ കാറിലുണ്ടായിരുന്ന 10 പേരുമാണ് മരിച്ചത്. മരിച്ചവര്‍ ബംഗളൂരു, ഹൊസൂര്‍, തമിഴ്നാട് സ്വദേശികളാണ്.
പരിക്കേറ്റവരെ ബംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു.